ADVERTISEMENT

ശ്രീനഗർ ∙ ദേശീയ ടൂറിസം നയം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെ‍‍‍ഡ്ഡി പറഞ്ഞു. സർക്കാർ ടൂറിസം മേഖലയിൽ 100% വിദേശനിക്ഷേപം അനുവദിക്കുകയാണെന്നു പറഞ്ഞ മന്ത്രി, സ്വകാര്യ നിക്ഷേപമില്ലാതെ ആഗോളതലത്തിൽ വളർച്ചയുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി. 

ജി20 ഉച്ചകോടിക്കു മുന്നോടിയായുള്ള ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ സമ്മേളനത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ ത്രിദിന സമ്മേളനം ദാൽ തടാകതീരത്തെ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ ആരംഭിച്ചു. വിവിധരാജ്യങ്ങളിൽ നിന്നുള്ള 60 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയുടെ 370– ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ശ്രീനഗറിൽ നടക്കുന്ന ആദ്യത്തെ രാജ്യാന്തര സമ്മേളനമാണിത്. സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് താഴ്‌വരയിലാകെ ഒരുക്കിയിരിക്കുന്നത്. 

English Summary : National Tourism Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com