‘അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഓഫിസല്ല’: പാർലമെന്റ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ദേവെഗൗഡ

HD Deve Gowda
പുതിയ പാർലമെന്റ് മന്ദിരം, ദേവെഗൗഡ (Photo: Twitter/@protosphinx)
SHARE

ബെംഗളൂരു ∙ ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനതാദൾ (എസ്) ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കുന്നു. ഇത് മോദിയുടെ വ്യക്തിപരമായ ചടങ്ങല്ല. മറിച്ച് രാഷ്ട്രത്തിന്റേതാണ്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് മന്ദിരം നിർമിച്ചത്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഓഫിസല്ല. മുൻ പ്രധാനമന്ത്രിയെന്ന നിലയ്ക്കും രാജ്യത്തെ പൗരനെന്ന നിലയ്ക്കുമാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും വ്യക്തമാക്കി. നേരത്തേ, രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ദേവെഗൗഡ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനാണ് പിന്തുണ നൽകിയത്. ദളിന്റെ കേരള ഘടകമാകട്ടെ പ്രതിപക്ഷ ഐക്യ സ്ഥാനാർഥിക്കൊപ്പവും നിന്നു. 

English Summary: I will attend Parliament building inauguration out of commitment to Constitution: Deve Gowda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA