അമുൽ: കർണാടകയ്ക്കു പിന്നാലെ എതിർപ്പുമായി തമിഴ്നാടും

m-k-stalin
എം.കെ.സ്റ്റാലിൻ
SHARE

ചെന്നൈ ∙ കർണാടകയ്ക്കു പിന്നാലെ തമിഴ്നാട്ടിലും അമുൽ പാൽ സംഭരണത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. തമിഴ്നാട് സർക്കാർ പാൽ ബ്രാൻഡായ ‘ആവിൻ’ വിപണിയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഭരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത്ഷായ്ക്കു കത്തയച്ചു. അതേ സമയം, ആവിനുമായി മൽസരത്തിനില്ലെന്നും സർക്കാർ സംഭരിച്ച ശേഷം ബാക്കിയാകുന്ന പാലാണ് സംഭരിക്കുന്നതെന്നുമാണ് അമുലിന്റെ വിശദീകരണം. ക്ഷീരകർഷകർക്ക് അധിക തുക നൽകി സംഭരണം നടത്തുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. 

English Summary: Fresh Milk row in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA