കേന്ദ്ര ഓർഡിനൻസ്: എഎപിക്ക് പൂർണ പിന്തുണയുമായി എൻസിപിയും

arvind-kejriwal-and-sharad-pawar-meeting-image
എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും സംഘവും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ചപ്പോൾ (Photo: Twitter@ArvindKejriwal)
SHARE

മുംബൈ∙ ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടിക്കു പൂർണപിന്തുണ നൽകാമെന്ന് എൻസിപി വ്യക്തമാക്കി. എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും സംഘവും ഇന്നലെ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിക്കുകയായിരുന്നു.

സംയുക്ത വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ നടത്തിയ അഭ്യർഥനയോട് പവാർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെയെ കണ്ടു പിന്തുണ ഉറപ്പാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ, രാഹുൽ ഗാന്ധി എന്നിവരെ ഇന്നു കേജ്‌രിവാൾ കണ്ടേക്കും.

arvind-kejriwal-and-sharad-pawar-meeting
എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും സംഘവും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ചപ്പോൾ (Photo: Twitter@ArvindKejriwal)

English Summary: NCP full suppost to AAP against central ordinance to restrict Delhi government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA