നെഹ്റുവിന്റെ ചെങ്കോൽ മോദി ഏറ്റുവാങ്ങും; 1947 ഓഗസ്റ്റ് 14 അർധരാത്രിയിലെ അധികാരക്കൈമാറ്റത്തിന്റെ ഓർമ

Sengol (PTI Photo) | New Parliament Building
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ (PTI Photo); പുതിയ പാർലമെന്റ് മന്ദിരം
SHARE

ന്യൂഡൽഹി ∙ ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സ്ഥാപിക്കുക. 

പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം. പ്രയാഗ്‌രാജിലെ (അലഹാബാദ്) മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ ഡൽഹിയിലെത്തിച്ചു. ഇതിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക വെബ്സൈറ്റ് (https://bit.ly/43sgHZf) ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

1947 ഓഗസ്റ്റ് 14 ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയത്.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഈ ചടങ്ങുകൾ പുനഃസൃഷ്ടിക്കാനാണ് തീരുമാനം. 28നു രാവിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചടങ്ങുകളുണ്ടാകും. ശേഷം, ഇവർ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോൽ കൈമാറും. പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്സിൽ മോദി അതു സ്ഥാപിക്കും.

English Summary: Sengol received by Jawaharal Nehru in 1947 will be installed in new parliament building

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA