9 വർഷത്തിനിടയിലെ വിലവർധന, തൊഴിലില്ലായ്മ കേന്ദ്രത്തിനെതിരെ കുറ്റപത്രവുമായി കോൺഗ്രസ്

HIGHLIGHTS
  • ഉത്തരവാദിത്തം പ്രധാനമന്ത്രിക്കെന്ന് രാഹുൽ ഗാന്ധി
unemployment
SHARE

ന്യൂഡൽഹി ∙ നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ലെയും ഇപ്പോഴത്തെയും വില താരതമ്യം ചെയ്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു. മോദി പ്രധാനമന്ത്രിയായ ശേഷം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതായി പാർട്ടി ആരോപിച്ചു. 

എൽപിജി സിലിണ്ടറിന് 2014 ൽ 410 രൂപയായിരുന്നു. നിലവിൽ 1103 രൂപയാണ്. എണ്ണവില രാജ്യാന്തരവിപണിയിൽ താഴേക്കു വരുമ്പോഴാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയത്. 

യുവാക്കളുടെ തൊഴിലില്ലായ്മ 40% വരെ വർധിച്ചു, കർഷകർ ദുരിതത്തിലായി, അതിർത്തിയിൽ ചൈന കടന്നുകയറി, ദലിതർ, പട്ടികവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു, ജനാധിപത്യ മൂല്യങ്ങൾ തകിടംമറിച്ചു എന്നിങ്ങനെ 9 ആരോപണങ്ങളും കോൺഗ്രസ് ഉന്നയിച്ചു. 

വിലക്കയറ്റം, വിദ്വേഷ പ്രചാരണം, തൊഴിലില്ലായ്മ എന്നിവയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

English Summary: congress with charge sheet against central government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS