പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നാളെ

new-parliament-building
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമവും പിന്നീട് സർവമത പ്രാർഥനയും നടക്കും.

തമിഴ്നാട്ടിലെ ശൈവമഠമായ തിരുവാത്തുറൈ അധീനത്തിലെ പുരോഹിതർ ‘ചെങ്കോൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറും. പ്രധാനമന്ത്രി ഇത് ലോക്സഭയിൽ സ്പീക്കറുടെ ചെയറിനു സമീപം സ്ഥാപിക്കും.

കോൺഗ്രസിന്റെ നേതൃത്വത്തിൽ 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. 

75 രൂപ നാണയം

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും. അശോകസ്തംഭം, സത്യമേവ ജയതേ എന്ന വാചകം,  ദേവനാഗരി ലിപിയിൽ ഭാരത് എന്നും  ഇംഗ്ലിഷിൽ ഇന്ത്യ എന്നും എഴുത്ത് എന്നിവ ഒരു വശത്തും,     പുതിയ പാർലമെന്റ് കോംപ്ലക്സിന്റെ രൂപവും സൻസദ് സംകുൽ എന്ന് ദേവനാഗരിയിലും പാർലമെന്റ് കോംപ്ലക്സ് എന്ന് ഇംഗ്ലിഷിലുമുള്ള എഴുത്തും മറുവശത്തും ഉണ്ടാകും. 

English Summary: New parliament house inauguration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA