ന്യൂഡൽഹി ∙ സാധാരണയിൽ കവിഞ്ഞ ആദായനികുതി പരിശോധന ഒഴിവാക്കണമെന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആം ആദ്മി പാർട്ടി, വിവിധ ട്രസ്റ്റുകൾ എന്നിവരുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി.
ആയുധ ഇടപാടിലെ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസിൽ 2018–19 ലെ നികുതി വിവരങ്ങൾ സൂക്ഷ്മപരിശോധനയ്ക്കു വിടാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.
സമാന ആവശ്യവുമായി ആം ആദ്മി പാർട്ടി, സഞ്ജയ് ഗാന്ധി ട്രസ്റ്റ്, ജവാഹർ ഭവൻ ട്രസ്റ്റ്, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, യങ് ഇന്ത്യൻ എന്നിവ നൽകിയ അപേക്ഷയും കോടതി തള്ളി. നിയമവിധേയമായാണ് ഈ കേസുകളിൽ സൂക്ഷ്മപരിശോധനയ്ക്കു വിട്ടതെന്നു കോടതി നിരീക്ഷിച്ചു.
English Summary : Petition of Sonia gandhi, Rahul gandhi, Priyanka gandhi rejected on income tax inspection