ADVERTISEMENT

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയ്യ്ക്ക് ധനകാര്യവും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ബെംഗളൂരു നഗര വികസനവും ജലവിഭവവും ഉൾപ്പെടെ മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുയായികളുടെ വാട്സാപ് ഗ്രൂപ്പിൽ പ്രചരിച്ചു. 24 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി ഇന്നലെ മന്ത്രിസഭാവികസനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണിത്. ഇതോടെ, ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വകുപ്പുകൾ പ്രസിദ്ധീകരിച്ചു. എന്നാൽ, പിന്നീട് ഇത് വാട്സാപ് ഗ്രൂപ്പിൽ നിന്ന് അപ്രത്യക്ഷമായി.

മലയാളി മന്ത്രി കെ.ജെ.ജോർജിന് ഊർജം ഉൾപ്പെടെ 34 മന്ത്രിസഭാംഗങ്ങളുടെയും വകുപ്പുകൾ രേഖപ്പെടുത്തിയതിന്റെ ഫോട്ടോയാണു പ്രചരിച്ചത്. ഗവർണർക്കു സമർപ്പിച്ച പട്ടിക ചോർന്നതാണെന്നാണു വിവരം. 

കോൺഗ്രസ് സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണു മന്ത്രിസഭാ വികസനം. കഴിഞ്ഞയാഴ്ച 10 പേർ ചുമതലയേറ്റിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമുദായിക, പ്രാദേശിക പ്രാധിനിത്യം പരമാവധി ഉറപ്പാക്കിയാണു മന്ത്രിമാരെ തിരഞ്ഞെടുത്തത്. പരിചയ സമ്പന്നർക്കും പുതുമുഖങ്ങൾക്കും ഒരു പോലെ അവസരം നൽകി. മുൻ മുഖ്യമന്ത്രിമാരായ എസ്.ബംഗാരപ്പയുടെയും ഗുണ്ടുറാവുവിന്റെയും മക്കളായ മധു ബംഗാരപ്പയും ദിനേഷ് ഗുണ്ടുറാവുവും ഇടംപിടിച്ചു.

നിയമസഭയിലോ, നിയമനിർമാണ കൗൺസിലിലോ (എംഎൽസി) അംഗമല്ലാത്ത എഐസിസി സെക്രട്ടറി എൻ.എസ്.ബോസ് രാജുവിനെയും അപ്രതീക്ഷിതമായി ഉൾപ്പെടുത്തി. ഇദ്ദേഹത്തെ എംഎൽസിയാക്കും. ലക്ഷ്മി ഹെബ്ബാൾക്കറാണ് ഏക വനിതാ അംഗം. ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. 

English Summary : Siddaramaiah's finance department and Shivakumar's water, circulated on WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com