ADVERTISEMENT

ബെംഗളൂരു∙ ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറുമായി വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവ് വൈ.എസ്.ഷർമിള ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർടിപിയും കോൺഗ്രസുമായുള്ള സഖ്യരൂപീകരണത്തിനു ഡി.കെ.ശിവകുമാർ മധ്യസ്ഥത വഹിക്കുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു. 

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമാണു ഷർമിള.

തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ ആരുമായും ചർച്ചകൾക്കു തയാറാണെന്നു ഷർമിള പറഞ്ഞിരുന്നു. കോൺഗ്രസിൽ ലയിക്കുമോയെന്ന ചോദ്യത്തിന്, എങ്കിൽ പുതിയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ എന്നായിരുന്നു മറുപടി.

English Summary:  YS Sharmila meets DK Shivakumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com