ന്യൂഡൽഹി ∙ രണ്ടാം മോദിസർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ 9–ാം വാർഷികവും ഇന്ന്. 2019 മേയ് 30നാണു രണ്ടാം മോദിസർക്കാർ അധികാരമേറ്റത്.
കഴിഞ്ഞ 9 വർഷം കേന്ദ്രസർക്കാർ നടപ്പാക്കിയതും നടപ്പാക്കാൻ പോകുന്നതുമായ പദ്ധതികളെക്കുറിച്ച് എല്ലാ കേന്ദ്രമന്ത്രിമാരും വിവിധസംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താസമ്മേളനം നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതതു മുഖ്യമന്ത്രിമാരും പങ്കെടുത്തു.
കഴിഞ്ഞദിവസം പാർലമെന്റ് ഉദ്ഘാടനത്തിനുശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.
2024 തിരഞ്ഞെടുപ്പിന്റെ പൊതുചിത്രവും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നു മുതൽ ജൂൺ 30 വരെ മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിൽ ബിജെപി ജനസമ്പർക്കപരിപാടികൾ നടത്തും. രാജ്യവ്യാപകമായി 50 റാലികളും നടത്തും. ഇതിൽ ഇരുപതിലേറെ റാലികളിൽ മോദി പങ്കെടുത്തേക്കും.
English Summary: Modi govt's 9th anniversary celebrations