ADVERTISEMENT

ജയ്പുർ ∙ യുകെ വീസ ചട്ടങ്ങളിലെ മാറ്റം ഇന്ത്യയിൽനിന്നുള്ള ബിരുദവിദ്യാർഥികളെ തടയാൻ ഉദ്ദേശിച്ചല്ലെന്ന് യുകെ വിദേശകാര്യ സഹമന്ത്രി താരിഖ് അഹമ്മദ് പറഞ്ഞു. യുജി പഠനത്തിനെത്തുന്നവരെ തുടർന്നും സ്വാഗതം ചെയ്യുന്നു. ഒരുവർഷത്തെ ഗവേഷണ, ഡോക്ടറൽ പഠനങ്ങൾക്കെത്തുന്നവർക്കു മാത്രമാണു നിയന്ത്രണം. ഒരുവർഷത്തെ ഗവേഷണത്തിന് യുകെയിൽ എത്തുന്നവരിൽ പലരും അതു പൂർത്തിയാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 4 ദിവസത്തെ സന്ദർശനത്തിനെത്തിയതാണു താരിഖ് അഹമ്മദ്.

‘അംഗീകൃത കുടിയേറ്റം യുകെയ്ക്കു ഗുണകരമാണ്. രാജ്യത്തെ വിദേശവിദ്യാർഥികളിലേറെയും ഇന്ത്യക്കാരാണ്. ഇനിയും വിദ്യാർഥികളെ ആവശ്യമുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റം അനുവദിക്കുകയില്ല. ’ – താരിഖ് പറഞ്ഞു.

 

താരിഖിന് ഇന്ത്യയിൽ വേരുകൾ

ഇന്ത്യൻ വംശജനായ ഋഷി സുനക് നയിക്കുന്ന യുകെ മന്ത്രിസഭയിലെ അംഗമായ താരിഖ് അഹമ്മദിന് ഇന്ത്യയിൽ വേരുകളുണ്ട്. രാജസ്ഥാനിലെ ജോധ്പുരിൽനിന്നു പാക്കിസ്ഥാനിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും കുടിയേറിയയാളാണ് താരിഖിന്റെ മാതാവ്.

 

English Summary: UK minister Tariq India visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com