ചെന്നൈ ∙ ഡൽഹിയുടെ ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെയുള്ള പോരാട്ടത്തിൽ ആംആദ്മി പാർട്ടിക്ക് ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനെ ഡിഎംകെ ശക്തമായി എതിർക്കുമെന്ന് അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. അതിനിടെ, ഓർഡിനൻസിനെതിരെയുള്ള നീക്കത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.
English Summary: Arvind Kejriwal get's MK Stalin's support in Delhi government vs Centre's Ordinance