അഴിമതി അന്വേഷണം: പിന്നോട്ടില്ലെന്ന് സച്ചിൻ

Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിൽ മുൻ ബിജെപി സർക്കാരിന്റെ കാലത്തു നടന്ന അഴിമതിയെക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.
അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചർച്ചയിലും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രഖ്യാപിക്കാൻ മേയ് 31 വരെയാണ് സർക്കാരിനു സമയം അനുവദിച്ചിരുന്നത്. അഴിമതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻപ് പ്രഖ്യാപിച്ചിരുന്നുവെന്നും ജനങ്ങൾക്കു നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗെലോട്ടുമായുള്ള പോർമുഖം സച്ചിൻ വീണ്ടും തുറക്കുകയാണെന്ന വ്യാഖ്യാനം ഇതിനു നൽകേണ്ടതില്ലെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമുണ്ടാക്കിയ അനുരഞ്ജനം തകിടംമറിക്കും വിധമുള്ള നീക്കങ്ങൾ ഇരു നേതാക്കളും നടത്തില്ലെന്ന പ്രതീക്ഷയിലാണു നേതൃത്വം.
English Summary : Congress leader Sachin Pilot said he will not back down from Rajasthan state government investigate against previous BJP