ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യയിൽ ജനാധിപത്യം തകർന്നാൽ അതിന്റെ ആഘാതം ലോകം മുഴുവൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താൻ പോരാടേണ്ടത് എല്ലാവരുടെയും കടമയാണെന്ന് 6 ദിവസത്തെ യുഎസ് സന്ദർശനം നടത്തുന്ന രാഹുൽ നാഷനൽ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, വെല്ലുവിളികൾ നേരിടുന്നുവെങ്കിലും ഇന്ത്യയിലെ ജനാധിപത്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബിജെപിയെ പരാജയപ്പെടുത്തും – രാഹുൽ പറഞ്ഞു. 

ലീഗ്  മതനിരപേക്ഷ പാർട്ടി: രാഹുൽ

വാഷിങ്ടൻ/ ന്യൂഡൽഹി ∙ മുസ്​ലിം ലീഗ് പൂർണമായി മതനിരപേക്ഷ പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ മുസ്​ലിം ലീഗുമായുള്ള സഖ്യത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ലീഗിൽ മതനിരപേക്ഷതയ്ക്ക് നിരക്കാത്ത ഒന്നും ഇല്ലെന്ന്’ രാഹുൽ മറുപടി നൽകി. എന്നാൽ തൊട്ടുപിന്നാലെ കടുത്ത ആക്രമണവുമായി ബിജെപി രംഗത്തെത്തി. ജിന്നയുടെ മുസ്​ലിംലീഗ് എങ്ങനെ മതനിരപേക്ഷ പാർട്ടിയാകും എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചു. ജിന്നയുടെ ലീഗിനെയും ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗിനെയും കൂട്ടിക്കുഴച്ച് ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.

English Summary: Collapse of India's democracy will affect the world says Rahul Gandhi in United States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com