ADVERTISEMENT

ന്യൂഡൽഹി ∙ പരസ്യ എസ്എംഎസുകൾ അയയ്ക്കാനും ഫോണിൽ വിളിക്കാനും കമ്പനികൾ‌ ഇനി വ്യക്തികളുടെ അനുമതി ഓൺലൈനായി തേടണം. ഇതിനായി 2 മാസത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം (ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ–ഡിസിഎ) സജ്ജമാക്കാൻ ടെലികോം കമ്പനികൾ‌ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിർദേശം നൽകി. 

ഏതൊക്കെ ബ്രാൻഡുകളുടെ പരസ്യ വിളികളും എസ്എംഎസുകളും സ്വീകരിക്കണമെന്ന് ഉപയോക്താവിന് ഈ പ്ലാറ്റ്ഫോം വഴി തീരുമാനിക്കാം. അനുമതി നൽകിയത് പിന്നീട് നീക്കം ചെയ്യാനും സൗകര്യമുണ്ടാകും. ഇതുവരെ പരസ്യ എസ്എംഎസുകൾ/കോളുകൾ ലഭിക്കാതിരിക്കണമെങ്കിൽ ഉപയോക്താവ് ‘ഡു നോട്ട് ഡിസ്റ്റർബ്’ (ഡിഎൻഡി) ഓപ്ഷൻ ഉപയോഗിക്കണമായിരുന്നു. 

എങ്ങനെ?

പ്ലാറ്റ്ഫോം സജ്ജമായിക്കഴിഞ്ഞാൽ കമ്പനികൾ 127xxx എന്ന ഫോർമാറ്റിലുള്ള നമ്പറിൽ നിന്ന് അനുമതി തേടി സന്ദേശം അയയ്ക്കണം. ഇത് ഉപയോക്താവ് അംഗീകരിച്ചാൽ മാത്രമേ തുടർന്ന് പരസ്യ എസ്എംഎസുകൾ അയയ്ക്കാവൂ. അനുമതി തേടിയുള്ള സന്ദേശം നിരാകരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ അടുത്ത 90 ദിവസത്തേക്ക് മെസേജ് അയയ്ക്കാൻ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകൾ സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അത് നിർത്താനും സംവിധാനമുണ്ടാകും. ആദ്യഘട്ടത്തിൽ ബാങ്കിങ്, ഇൻഷുറൻസ്, ഫിനാൻസ്, ട്രേഡിങ് എന്നീ മേഖലകളിലെ കമ്പനികൾക്കായിരിക്കും അനുമതി തേടാൻ അവസരം. 

English Summary: Digital Consent for promotional msgs and calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com