ADVERTISEMENT

രാജ്യത്തെ നടുക്കിയ വൻ ട്രെയിൻ അപകടങ്ങൾ മരണസംഖ്യയുടെ ക്രമത്തിൽ

1981 ജൂൺ 6:

ബിഹാറിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ബാഗ്‌മതി നദിയിലേക്കു സമസ്തിപുർ – ബാൻമംഗി പാസഞ്ചർ ട്രെയിൻ വീണ് 800 പേരോളം മരിച്ചു. 243 മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാനായുള്ളൂ.

1995 ഓഗസ്റ്റ് 20:

പുരി – ഡൽഹി പുരുഷോത്തം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിനടുത്ത് കാളിന്ദി എക്സ്പ്രസിന്റെ പിന്നിലിടിച്ച് 358 മരണം. ജംഷഡ്പുരിലെ പരിശീലന ക്യാംപിൽനിന്നു മടങ്ങുകയായിരുന്ന 3 കോച്ചുകളും 20 യുവ അത്‌ലീറ്റുകളും മരിച്ചവരിൽ പെടുന്നു

1999 ഓഗസ്റ്റ് 2:

ഡൽഹിയിലേക്കുള്ള ബ്രഹ്മപുത്ര മെയിൽ, ബംഗാളിലെ ഗൈസാൽ റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ഗുവാഹത്തിയിലേക്കുള്ള അസം–അവധ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 285 മരണം. തുടർന്ന് റെയിൽവേ മന്ത്രി നിതീഷ്കുമാർ രാജിവച്ചു.

1998 നവംബർ 26:

പഞ്ചാബിൽ ലുധിയാനയിലെ ഖന്നയിൽ പാളം തെറ്റി മറിഞ്ഞ അമൃത്‌സർ ഫ്രോണ്ടിയർ ഗോൾഡൻ ടെംപിൾ മെയിലിന്റെ ബോഗികളിലേക്ക് എതിർദിശയിൽ എത്തിയ ജമ്മു താവി–സീൽദ എക്സ്പ്രസ് ഇടിച്ച് 212 മരണം.

2010 മേയ് 28:

ബംഗാളിൽ പശ്ചിമ മിഡ്‌നാപ്പുരിലെ ജാർഗ്രാമിൽ ഹൗറ – കുർള ജ്‌ഞാനേശ്വരി എക്സ്പ്രസ് പാളംതെറ്റി ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ച് 148 മരണം. അട്ടിമറിശ്രമമെന്നു സംശയം.

1956 നവംബർ 23: 

തമിഴ്നാട്ടിൽ അരിയാലൂരിലെ മരുതയാറിൽ തൂത്തുക്കുടി എക്സ്പ്രസ് മറിഞ്ഞ് 143 മരണം. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ചു.

2016 നവംബർ 20:

ഉത്തർപ്രദേശിലെ കാൻപുരിനടുത്ത് പുഖ്‌രായനിൽ ഇൻഡോർ രാജേന്ദ്രനഗർ എക്സ്പ്രസ് പാളം തെറ്റി 143 മരണം.

1954 സെപ്റ്റംബർ 28:

ഹൈദരാബാദിൽ നിന്നു കാസിപെട്ടിലേക്കു പോയ എക്സ്പ്രസ് ട്രെയിൻ നദിയിൽ വീണ് 137 പേർ മരിച്ചു. 

2002 സെപ്റ്റംബർ 9:

ബിഹാറിലെ റാഫിഗഞ്ചിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി ധാവി നദിയിൽ വീണ് 128 മരണം. അട്ടിമറിയെന്നു സംശയം

1964 ഡിസംബർ 22:

തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് പാമ്പൻ – ധനുഷ്കോടി പാസഞ്ചർ ട്രെയിൻ യാത്രക്കാരുമായി ഒലിച്ചുപോയി. 115 മരണം.

1956 സെപ്റ്റംബർ 2:

സെക്കന്തരാബാദിൽ നിന്നു പുറപ്പെട്ട എക്സ്പ്രസ് ട്രെയിൻ മെഹബൂബ്നഗറിനു സമീപം നദിയിൽ വീണ് 112 മരണം

1988 ജൂലൈ 8:

കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണു 105 പേർ മരിച്ചു.

പെരുമൺ ട്രെയിൻ അപകടം
പെരുമൺ ട്രെയിൻ അപകടം

English Summary: Tragic train accidents in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com