ഇന്ത്യ – യുഎസ് ധാരണ: പ്രതിരോധ മേഖലയിൽ സഹകരണം ദൃഢമാക്കും

USA-INDIA-DIPLOMACY
രാജ്നാഥ് സിങ് (Photo: MICHAEL MCCOY / POOL / AFP) (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പ്രതിരോധ മേഖലയിൽ സഹകരണം ദൃഢമാക്കാൻ ഇന്ത്യയും യുഎസും തമ്മിൽ ധാരണയായി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് 5 വർഷത്തെ സഹകരണത്തിനു രൂപരേഖയായത്. ഈ മാസം 22നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്നതിനു മുന്നോടിയായാണ് ഇരുവരും കണ്ടത്. സാമ്പത്തിക, പ്രതിരോധ മേഖലയിൽ കരുത്താർജിക്കുന്ന ചൈനയെ ഉന്നമിട്ടു കൂടിയാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം ദൃഢമാക്കുന്നത്. 

യുദ്ധവിമാനങ്ങളുടെ എൻജിൻ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് തയാറാകുമെന്നാണു സൂചന. മോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രഖ്യാപനമുണ്ടായേക്കും. പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പം കുറയ്ക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കുമായി ചേർന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ (എച്ച്എഎൽ) എൻജിൻ നിർമിക്കാനാണു പദ്ധതി. 

ദീർഘദൂര ഡ്രോണുകൾ, കവചിത വാഹനങ്ങൾ, പീരങ്കികൾ എന്നിവ വാങ്ങുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. പ്രതിരോധ സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കാനും ഇരു രാജ്യങ്ങളും കൈകോർക്കും.

English Summary : India-US to strengthen defence cooperation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS