ഒഡീഷയിൽ വീണ്ടും പാളം തെറ്റൽ

Mail This Article
×
ഭുവനേശ്വർ ∙ എസിസി സിമന്റ് കമ്പനിയുടെ ചുണ്ണാമ്പുകല്ല് ഖനിയിലേക്കുള്ള ഗുഡ്സ് ട്രെയിൻ പാളം തെറ്റി, ആർക്കും പരുക്കില്ല. ബാർഗഡ് ജില്ലയിലെ ഡുംഗ്രി ഖനിയിൽ നിന്ന് ചുണ്ണാമ്പുകല്ലുമായി പോവുകയായിരുന്ന ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്.
അപകടത്തിന് റെയിൽവേയുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എസിസി സിമന്റ് ഫാക്ടറിയുടെ സ്വകാര്യ ട്രാക്കിലാണ് അപകടമുണ്ടായത്. സ്വകാര്യ ലോക്കോപൈലറ്റാണ് ട്രെയിൻ ഓടിച്ചിരുന്നതെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
English Summary: Goods Train Derails In Odisha, 3 Days After Massive Tragedy Killed 275
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.