ADVERTISEMENT

ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നു ബിജെപി പ്രഖ്യാപിച്ചു. സർക്കാർ നിലപാടിനെതിരെ  സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തി.

മന്ത്രിസഭയിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പ്രായമായ കാളകളെ കൊല്ലാമെങ്കിൽ  പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമില്ലെന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ പ്രസ്താവനയെ അദ്ദേഹം പിന്തുണച്ചു.

English Summary : Move to withdraw Cow Slaughter Prohibition Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com