ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്നു ഭാര്യ, ഇല്ലെന്നു ഭർത്താവ്; വീട്ടമ്മയ്ക്കെതിരെ കേസ്

odisha-train-accident-12
ഒഡീഷ ട്രെയിൻ അപകടം
SHARE

ബാലസോർ ∙ ജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസെടുത്തത്. 

കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയാണു ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്. വ്യാജ ആധാർ കാർഡും അവർ കൊണ്ടുവന്നു. മോർച്ചറിയിൽ കിടക്കുന്ന മൃതദേഹം ഭർത്താവിന്റേതാണ് എന്നായിരുന്നു അവരുടെ അവകാശവാദം. 

ആശുപത്രി അധികൃതരും പൊലീസും രേഖകൾ പരിശോധിച്ചപ്പോൾ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ ഭർത്താവ് വിജയ് ദത്ത തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. കേസ് എടുത്തതായി ബാദംബ പൊലീസ് അറിയിച്ചു. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകുന്നത്.

English Summary: Man files case against wife who faked his death in Odisha Balasore Train Accident to get compensation cash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS