ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് നെഗറ്റീവ് ആയ ശേഷവും ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നവരിൽ (ലോങ് കോവിഡ്) ഗുരുതരമായ നാഡീവ്യൂഹ തകരാറുണ്ടാകാമെന്നു പഠനം. നാഡിവ്യൂഹ കോശങ്ങളായ ന്യൂറോണുകളെ വൈറസ് പ്രതികൂലമായി ബാധിക്കാമെന്നതാണു കാരണം. 

മസ്തിഷ്കം നൽകുന്ന നിർദേശം സർക്യൂട്ട് രൂപത്തിലുള്ള ന്യൂറോണുകളിലൂടെ പ്രവഹിക്കുമ്പോഴാണു ശരീര പ്രവർത്തനം നടക്കുന്നത്. എന്നാൽ, കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂറോൺ സർക്യൂട്ടുകൾക്ക് അസാധാരണമായ മാറ്റങ്ങളുണ്ടാകാം. അടുക്കളയിലേക്കും ശുചിമുറിയിലേക്കുമുള്ള ബൾബുകളുടെ ഇലക്ട്രിക് വയർ തമ്മിൽ കൂട്ടുപിണഞ്ഞുപോകുന്നതു പോലെ. ഒരു സ്വിച്ചിട്ടാൽ രണ്ടും കത്തുകയോ രണ്ടും കത്താതിരിക്കുകയോ ചെയ്യാമെന്ന സ്ഥിതി. ഫലത്തിൽ, തലച്ചോർ നിർദേശിക്കുന്ന പ്രവർത്തനത്തിനൊപ്പം മറ്റൊന്നു കൂടി നടക്കാം, ചിലപ്പോൾ രണ്ടും നടക്കാതെയും വരാം. 

കോവിഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ദീർഘകാലമായി തുടരുന്നവരുടെ തലച്ചോറിൽ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നുവെന്നാണ് പഠനം. തലച്ചോറിന്റെ പ്രവർത്തനത്തെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നാണ് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സർവകലാശാലയിലെ ഗവേഷകർ പരിശോധിച്ചത്. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. 

English Summary : Covid study shows continuity issues may affect Nervous system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com