ട്രെയിനുകളിൽ ‘ബ്ലാക് ബോക്സ്’ ഘടിപ്പിക്കാൻ പശ്ചിമ റെയിൽവേ

Train-Representational-Image
SHARE

മുംബൈ ∙ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ ക്രൂ വോയ്സ് ആൻഡ് വിഡിയോ റെക്കോർഡിങ് സിസ്റ്റം (സിവിവിആർഎസ്) കൂടുതൽ ട്രെയിനുകളിൽ നടപ്പാക്കാൻ പശ്ചിമ റെയിൽവേ. ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാനും സർവീസുകൾ കാര്യക്ഷമമാക്കാനുമാണ് നടപടി. 16 ട്രെയിൻ എൻജിനുകളിൽ സിവിവിആർഎസ് സംവിധാനം നിലവിലുണ്ട്. 155 ട്രെയിനുകളിൽ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി 650 ട്രെയിൻ എൻജിനുകളിലും ഘടിപ്പിക്കും. 90 ദിവസം വരെയുള്ള വിഡിയോകൾ സൂക്ഷിക്കാൻ ശേഷിയുണ്ടാകും.

English Summary : Western Railway to install 'black box' in trains

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS