പെപ്പർഫ്രൈ സ്ഥാപകൻ അംബരീഷ് മൂർത്തി അന്തരിച്ചു

Mail This Article
ന്യൂഡൽഹി ∙ ഓൺലൈൻ ഗൃഹോപകരണ വ്യാപാരികളായ പെപ്പർഫ്രൈയുടെ സഹസ്ഥാപകനും സിഇഒയുമായ അംബരീഷ് മൂർത്തി (51) മുംബൈ– ലഡാക്ക് ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ലേയിൽ വച്ചായിരുന്നു മരണം. അതിനു മുൻപ് മണാലി–ലേ ദേശീയപാതയിൽ ബൈക്കിന്റെ ഗിയർ തകരാറിലായതിനെപ്പറ്റി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സന്ദേശമിട്ടിരുന്നു.
ഡൽഹി കോളജ് ഓഫ് എൻജിനീയറിങ്, കൽക്കട്ട ഐഐഎം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ബിരുദപഠനകാലത്തുതന്നെ ട്യൂഷൻ സ്ഥാപനം തുടങ്ങി. കാഡ്ബറി, ഐസിഐസിഐ, ലെവി, ബ്രിട്ടാനിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷമാണ് ആശിഷ് ഷായുമായി ചേർന്ന് 2011 ൽ മുംബൈയിൽ പെപ്പർഫ്രൈ ആരംഭിച്ചത്. പെപ്പർഫ്രൈക്ക് ഇപ്പോൾ 500 ലേറെ നഗരങ്ങളിൽ വിതരണകേന്ദ്രങ്ങളും 50 കോടി യുഎസ് ഡോളർ (4100 കോടി രൂപയിലേറെ) ആസ്തിയുമുണ്ട്.
English Summary : Pepperfry founder Ambarish Murthy passes away