ADVERTISEMENT

ന്യൂഡൽഹി ∙ രോഗികൾ മരിച്ച ശേഷവും ‘ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ) പദ്ധതിയുടെ ആനുകൂല്യം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾക്കെതിരെ ആരോഗ്യമന്ത്രാലയം രംഗത്തെത്തി. 

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ലോക്സഭയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതടക്കം പദ്ധതിയുടെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ചുവന്ന വാർത്തകൾക്കെതിരെയാണു നിഷേധക്കുറിപ്പെങ്കിലും സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിയിട്ടില്ല. 

മരിച്ച രോഗികളുടെ പേരിൽ പിന്നീടും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയതിൽ കേരളം മുന്നിലാണെന്നു സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. പിഴവിനു ദേശീയ ആരോഗ്യ അതോറിറ്റി പറയുന്ന സാങ്കേതിക കാരണങ്ങൾ സിഎജി തന്നെ നിരാകരിച്ചതാണ്. ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായെന്നു വ്യക്തമായ ഇക്കാര്യത്തിൽ അന്വേഷണത്തിനും ശുപാർശ ചെയ്തിരുന്നു. 

English Summary : Benefit even after patients death; Denied by Central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com