ജി 20 ഉച്ചകോടി: 120 ഡൽഹി വിമാനങ്ങൾ റദ്ദായേക്കും
Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി നാളെ മുതൽ തിങ്കൾ വരെ ഡൽഹി വിമാനങ്ങൾ പലതും റദ്ദാകാൻ സാധ്യതയുണ്ടെന്നു വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു. ഈ ദിവസങ്ങളിൽ യാത്ര മറ്റൊരു തീയതിയിലേക്കു മാറ്റാം. പുതിയ ടിക്കറ്റും പഴയ ടിക്കറ്റും തമ്മിലുള്ള നിരക്കുവ്യത്യാസം അടച്ചാൽ മതിയെന്ന് എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ തുടങ്ങിയ കമ്പനികൾ അറിയിച്ചു. യാത്ര റദ്ദാക്കുകയാണെങ്കിൽ മുഴുവൻ പണവും തിരികെ നൽകും. 120ലേറെ വിമാന സർവീസുകൾ റദ്ദായേക്കുമെന്നാണു സൂചന. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനക്കമ്പനിയെ ബന്ധപ്പെടണം
ട്രെയിൻ മാറ്റം
ഡൽഹി വഴിയുള്ള 155 ട്രെയിനുകളെ 8–11 തീയതികളിൽ ജി20 ക്രമീകരണങ്ങൾ ബാധിക്കും. ഇവ റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ വഴിതിരിച്ചുവിടുകയോ ചെയ്യും. ഡൽഹി–കേരള ട്രെയിനുകൾക്ക് നിലവിൽ നിയന്ത്രണമില്ല. ഡൽഹിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് കൂടുതലറിയാൻ: bit.ly/g20advisory
English Summary: G20 Summit: 120 Delhi flights may be cancelled