ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണിയുടെ ഏകോപനസമിതിയിലേക്ക് അംഗത്തെ അയയ്ക്കേണ്ടതില്ലെന്നു സിപിഎം തീരുമാനിച്ചു. മുന്നണി വിപുലപ്പെടുത്തണമെന്നും സമരങ്ങളിലും മറ്റും യോജിച്ചു പങ്കെടുക്കാമെന്നുമുള്ള നിലപാടും പാർട്ടി സ്വീകരിച്ചു. ‘ഇന്ത്യ’ എന്നതു പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാണെന്നും അതിനു മുന്നണി രൂപമില്ലെന്നുമാണു പൊളിറ്റ് ബ്യൂറോ വിലയിരുത്തിയത്.
മുന്നണിയും ഏകോപനസമിതിയും ഉണ്ടാകുന്നത് തങ്ങൾക്കുവേരുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനിലപാടെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുമെന്നതാണു സിപിഎം തീരുമാനത്തിനുപിന്നിൽ. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കാനാണു നേരത്തേ കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചിരുന്നത്.
English Summary: CPM PB’s no to its representative in INDIA Co-ordination Committee