5 ദിവസം പിന്നിട്ട് അനന്ത്നാഗിലെ ഭീകരവേട്ട; കാടിനുള്ളിൽ ഭീകരരുടെ ഒളിത്താവളം തിരഞ്ഞ് സേന

Security forces | Jammu Kashmir (Photo: IANS)
പ്രതീകാത്മക ചിത്രം (Photo: IANS)
SHARE

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നലെ 5 ദിവസം പിന്നിട്ടു. ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി.

ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കാട്ടിൽ നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 2 കരസേനാ ഓഫിസർമാരും ജമ്മു കശ്മീർ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനുമാണു വീരമൃത്യു വരിച്ചത്.

കാട്ടിനുള്ളിൽ ഗുഹപോലെയുള്ള ഒളിയിടങ്ങളുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ സ്ഥാനം തിരയുകയാണെന്നും സുരക്ഷാസേന അറിയിച്ചു. ഇത്തരമൊരു ഒളിയിടത്തിൽ ഷെല്ലാക്രമണം നടന്നശേഷം ഭീകരൻ ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തിറങ്ങിയിട്ടുണ്ട്.

നോർത്തേൺ ആർമി കമാൻഡർ ലഫ്.ജനറൽ ദ്വിവേദി അനന്ത്നാഗ് സന്ദർശിച്ചു. രണ്ടോ മൂന്നോ ഭീകരർ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം. ഇതിനിടെ മറ്റൊരു സംഭവത്തിൽ കുപ്‌വാര ജില്ലയിൽ സുരക്ഷാസേന ഭീകരരുടെ ഒളിയിടം കണ്ടെത്തി. ഇവിടെനിന്ന് തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു.

English Summary: Jammu Kashmir Anantnag operation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS