ന്യൂഡൽഹി ∙ ദ്വാരക സെക്ടർ–25ൽ ആദ്യഘട്ട നിർമാണം പൂർത്തിയായ ഇന്ത്യ ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സ്പോ സെന്റർ (ഐഐസിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹി മെട്രോ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ദ്വാരക സെക്ടർ–21ൽ നിന്നു സെക്ടർ 25ലേക്ക് നിർമിച്ച മെട്രോ പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ദൗല കുവാൻ സ്റ്റേഷനിൽനിന്ന് സെക്ടർ 25ലേക്കു പുതിയ പാതയിലൂടെ മോദി മെട്രോയിൽ സഞ്ചരിച്ചു.
‘യശോഭൂമി’ എന്ന കൺവൻഷൻ സെന്ററിൽ രാജ്യാന്തരനിലവാരത്തിലുള്ള സൗകര്യങ്ങളുണ്ട്. ഏകദേശം 5,400 കോടി രൂപയാണ് ആദ്യഘട്ട നിർമാണ ചെലവ്. കൺവൻഷൻ സെന്ററിലേക്ക് യാത്രാസൗകര്യം ഒരുക്കാനാണ് സെക്ടർ –25ലേക്ക് മെട്രോ പാത നിർമിച്ചത്.
പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിനുശേഷമുള്ള പ്രധാന കൺവൻഷൻ സെന്ററാണിത്.
English Summary: PM Modi inaugurate 'Yashobhoomi' convention centre in Delhi