അനന്ത്നാഗ് ഭീകരവേട്ട: ലഷ്കർ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടെന്ന് സൂചന

Anantnag Encounter / Indian army soldier (Photo by AFP)
ഏറ്റുമുട്ടൽ നടക്കുന്ന ഗരോൾ വനമേഖലയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാസേനാംഗം. (Photo by AFP)
SHARE

ശ്രീനഗർ ∙ സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ച  ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടെന്നു സൂചന. ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയതിനാൽ ഉസൈർ ഖാന്റെ കോകരെനാഗിൽ താമസിക്കുന്ന ബന്ധുക്കളിൽനിന്നു ഡിഎൻഎ സാംപിൾ ശേഖരിച്ചു പരിശോധന നടത്താനാണു ശ്രമം. ‌

മറ്റു 2 ഭീകരർ കൂടി ഗരോളിലെ കാടുകളിൽ ഒളിച്ചതായാണു വിവരം. അനന്ത്നാഗ് സൈനികനീക്കം 6 ദിവസം പിന്നിട്ടു. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന നടത്തുന്നുണ്ട്. ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചത്. ഹുമയൂൺ ബട്ടിന്റെ വീട് ഗവർണർ മനോജ് സിൻഹ സന്ദർശിച്ചു.

English Summary: Anantnag Terror Hunt: Indications that Lashkar Terrorist Uzair Khan is killed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS