ന്യൂഡൽഹി ∙ എൽഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി കേന്ദ്ര ധനമന്ത്രാലയം ഉയർത്തി. ജീവനക്കാരുടെ കുടുംബ പെൻഷനും കൂട്ടി. ഏജന്റുമാർക്കുള്ള ടേം ഇൻഷുറൻസ് പരിരക്ഷ നിലവിലെ 3000–10,000 രൂപയിൽനിന്ന് 25,000–1.5 ലക്ഷം രൂപയാക്കി ഉയർത്തി. രാജ്യത്ത് 13 ലക്ഷത്തോളം എൽഐസി ഏജന്റുമാർക്കും ഒരു ലക്ഷത്തോളം ജീവനക്കാർക്കും ഗുണകരമായ തീരുമാനങ്ങളാണിവ. അവസാന ശമ്പളത്തിന്റെ 30% എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെൻഷൻ. ഇതുവരെ ഇത് 15% ആയിരുന്നു. ഉപേക്ഷിച്ച ഏജൻസി പുനരാരംഭിച്ചാൽ പഴയ കമ്മിഷന് അർഹതയുണ്ടായിരിക്കും.
English Summary: Gratuity for LIC agents now 5 lakhs