പുതിയ പാർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിയുടെ അസാന്നിധ്യം ചർച്ചയാക്കി പ്രതിപക്ഷം

Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒരു ചടങ്ങിനും രാഷ്ട്രപതിയെ വിളിക്കാത്തതിൽ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജെഎംഎം അംഗം വിജയകുമാർ ഹൻസ്ഡക്കും ഇക്കാര്യമുന്നയിച്ചപ്പോൾ ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കി.
പുതിയ ലോക്സഭാ ഹാൾ കാണാൻ നല്ല ഭംഗിയുണ്ടെന്നും രാഷ്ട്രപതിയുടെ സാന്നിധ്യം കൂടി ഇവിടെയുണ്ടായിരുന്നെങ്കിൽ ഇങ്ങോട്ടുള്ള മാറ്റം കൂടുതൽ ഭംഗിയാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയെക്കൂടി ഇവിടെ കാണേണ്ടതായിരുന്നു. എന്തുകൊണ്ടോ അതുണ്ടായില്ല.
ഉന്നത സ്ഥാനത്തുള്ള വ്യക്തിയെ അപമാനിക്കുകയാണ് ബിജെപി ചെയ്തതെന്ന് ഹൻസ്ഡക് കുറ്റപ്പെടുത്തി. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിൽ നിന്നു വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Why no President in Bill events