ഖലിസ്ഥാൻ വിവാദം: പഞ്ചാബി ഗായകന്റെ സംഗീതപരിപാടികൾ റദ്ദാക്കി

Mail This Article
×
മുംബൈ ∙ഖലിസ്ഥാൻ അനുകൂല പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ കനേഡിയൻ–പഞ്ചാബി ഗായകൻ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ഇന്ത്യ–കാനഡ ബന്ധം വഷളായിരിക്കെ, ഖലിസ്ഥാനികളോട് ആഭിമുഖ്യമുള്ള ശുഭ്നീതിന്റെ സംഗീതപരിപാടി നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ചടങ്ങ് ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായിരുന്നു. ആഡംബര കപ്പലിൽ അടക്കം
ഇൗ മാസം 23 മുതൽ 25 വരെയുള്ള സംഗീത പരിപാടികളാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ, ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രചരിപ്പിച്ചതിന്റെ പേരിലും ശുഭ്നീത് വിവാദം സൃഷ്ടിച്ചിരുന്നു.
English Summary : Khalistan Controversy: musical porgrammes of Punjabi singer cancelled
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.