അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം; 50,000ൽനിന്ന് പത്തിരട്ടി വർധന

Mail This Article
ന്യൂഡൽഹി ∙ അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേയുടെ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. നിലവിലെ 50,000 രൂപയിൽനിന്ന് പത്തിരട്ടിയാണു വർധന. മറ്റു വിവിധ വിഭാഗങ്ങളിലെ നഷ്ടപരിഹാരത്തുകയും രണ്ടിരട്ടി മുതൽ പത്തിരട്ടി വരെ കൂട്ടി. 2013 നു ശേഷം ആദ്യമായുള്ള വർധന ഈ മാസം 18നു പ്രാബല്യത്തിൽ വന്നു.
പുതിയ സർക്കുലർ പ്രകാരമുള്ള നഷ്ടപരിഹാരത്തുക ഇപ്രകാരം (ബ്രാക്കറ്റിൽ പഴയ തുക):
∙ അപകടം: മരണം 5 ലക്ഷം രൂപ (50,000), ഗുരുതര പരുക്ക് 2.5 ലക്ഷം (25,000), പരുക്ക് 50,000 (5000)
∙ അനിഷ്ട സംഭവങ്ങൾ: മരണം 1.5 ലക്ഷം രൂപ (50,000), ഗുരുതര പരുക്ക് 50,000 (25,000), പരുക്ക് 5000 (500)
∙ ലെവൽക്രോസിങ് അപകടം: മരണം 5 ലക്ഷം രൂപ (50,000), ഗുരുതര പരുക്ക് 2.5 ലക്ഷം (25,000), 50,000 (5000). ഭീകരാക്രമണം, മറ്റ് അക്രമങ്ങൾ, കവർച്ച എന്നിവയാണ് അനിഷ്ട സംഭവങ്ങളായി കണക്കാക്കുന്നത്.
English Summary: Railway compensation to family members of those who die in accidents has been increased to Rs 5 lakh