മണിപ്പുർ: 5 മെയ്തെയ് യുവാക്കൾക്ക് ജാമ്യം

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ ആയുധങ്ങളുമായി അറസ്റ്റിലായ 5 മെയ്തെയ് യുവാക്കൾക്കു കോടതി ജാമ്യം നൽകി. പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന നിബന്ധനയോടെയാണു ജാമ്യം. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകൾ കോടതിക്കു മുൻപിലും സമരം നടത്തിയിരുന്നു.
പട്ടാള യൂണിഫോമിൽ ആയുധങ്ങളുമായിട്ടാണു മെയ്തെയ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മോചിപ്പിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.ഇംഫാൽ താഴ്‌വരയിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി.
അതേസമയം, കലാപകാരികൾ പൊലീസിൽനിന്നു കവർന്ന ആയുധങ്ങളുടെ വീണ്ടെടുപ്പു സംബന്ധിച്ച റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹാജരാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുൻപാകെയാണു റിപ്പോർട്ട് ഹാജരാക്കിയത്. കലാപവുമായി ബന്ധപ്പെട്ട 11 എഫ്ഐആറുകളിൽ സിബിഐ അന്വേഷണപുരോഗതി വിലയിരുത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രേയ പദ്സാജികറെ നിയോഗിച്ചതായി ബെഞ്ച് വ്യക്തമാക്കി.
English Summary:Manipur Unrest: 5 Meitei Youths Granted Bail