വനിതാ ബിൽ പാസായത് ശക്തമായ സർക്കാർ ഉള്ളതിനാൽ: മോദി
Mail This Article
ന്യൂഡൽഹി ∙ ശക്തവും സുസ്ഥിരവുമായ കേന്ദ്ര സർക്കാരുണ്ടായതു കൊണ്ടാണ് പാർലമെന്റിൽ വനിതാ ബിൽ പാസായതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതു സാധാരണ നിയമമല്ലെന്നും പുതിയ ഇന്ത്യയുടെ പുതിയ ജനാധിപത്യ പ്രതിബദ്ധതയാണെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് മഹിളാ മോർച്ച നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ ബിൽ ‘മോദിയുടെ ഗ്യാരന്റി’ക്ക് ഉദാഹരണമാണെന്നും വനിതാ നേതൃത്വത്തിലുള്ള വികസന പദ്ധതികളുടെ യുഗത്തിനു മോദി തുടക്കമിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം നൽകണം. അതു വലിയ മാറ്റങ്ങൾക്കു വഴിതെളിക്കും – പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും മോദി വിശദീകരിച്ചു. വലിയ ആഘോഷമാണ് ഒരുക്കിയിരുന്നത്. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ആധ്യക്ഷ്യം വഹിച്ചു.
English Summary: Narendra Modi Visits BJP Headquarters to celebrate the passage of Women's Reservation Bill