ADVERTISEMENT

ന്യൂഡൽഹി ∙ റിസർവ് ബാങ്ക് മുൻഗവർണർ ഉർജിത് പട്ടേലിനെ പണക്കൂമ്പാരത്തിനുമുകളിൽ കാവലിരിക്കുന്ന പാമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചുവെന്നു മുൻ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ  ‘ വി ഓൾസോ മേക്ക് പോളിസി’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം ഉപയോഗിക്കാൻ ഉർജിത് അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 

2018 ഫെബ്രുവരി മുതൽ തന്നെ റിസർവ് ബാങ്ക് ഗവർണറുമായി മോദി സർക്കാരിനുള്ള അസ്വസ്ഥതകൾ തുടങ്ങി. പൊതുമേഖലാബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരം റിസർവ് ബാങ്കിനു കേന്ദ്രസർക്കാർ നൽകാത്തതിൽ ഉർജിത് പട്ടേൽ ഉടക്കി. തിരഞ്ഞെടുപ്പു ബോണ്ടുകൾ പുറത്തിറക്കാനുള്ള അധികാരം റിസർവ് ബാങ്കിനു മാത്രമായിരിക്കണമെന്നും ഉർജിത് നിർബന്ധം പിടിച്ചു. സുതാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. റിപ്പോ നിരക്കുകൾ ഉയർത്തിയതുകാരണം ലക്ഷക്കണക്കിനു കോടികൾ ബാങ്കുകളിൽ മൂലധനമുറപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയും ഉർജിതിന്റെ നടപടികൾ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വതന്ത്രനായ ആർബിഐ ഗവർണറെന്നു പേരെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നു ജയ്റ്റ്‌ലി കരുതി. 

English Summary: PM Modi called Ex-RBI governor Urjit Patel ‘snake who sits over money’,Former finance secretary's book reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT