ADVERTISEMENT

ന്യൂഡൽഹി ∙ സർഫാസി നിയമപ്രകാരം ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന വസ്തു അടക്കമുള്ള ആസ്തികളുടെ വിവരങ്ങൾ 6 മാസത്തിനകം ബാങ്കുകൾ അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടു. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണിതെന്ന് ആർബിഐ അറിയിച്ചു.

ഓരോ മാസവും ഈ പട്ടിക പുതുക്കുകയും വേണം. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‍സി), അസറ്റ് റീകൺസ്ട്രക‍്ഷൻ കമ്പനികൾ (എആർസി) അടക്കം എല്ലാത്തരം ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.

വായ്പയെടുത്തയാളുടെയും ജാമ്യം നിൽക്കുന്നയാളുടെയും വിലാസം, തിരിച്ചടയ്ക്കാനുള്ള തുക, ആസ്തി സംബന്ധിച്ച വിവരങ്ങൾ അടക്കം പ്രസിദ്ധീകരിക്കണം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഭൂമിയോ മറ്റു തരം വസ്തുക്കളോ പണയം നൽകി വായ്പയെടുത്ത ശേഷം തിരിച്ചടവു മുടങ്ങിയാൽ, ഈ വസ്തുക്കൾ വിറ്റ് വായ്പത്തുക ഈടാക്കാൻ അധികാരം നൽകുന്നതാണ് 2002 ലെ സർഫാസി നിയമം.

English Summary: SARFASI: Information of acquired assets should be ensured on the website within 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com