ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നുണയനാണെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണച്ചത് ഭയന്നിട്ടാണെന്നു മധ്യപ്രദേശിൽ മോദി നടത്തിയ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 51 മിനിറ്റ് പ്രസംഗത്തിൽ 44 തവണ മോദി കോൺഗ്രസിനെ പരാമർശിച്ചു. പക്ഷേ, സംസ്ഥാനത്തെ ബിജെപി ഭരണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ല. കാരണം, സംസ്ഥാനത്തിന്റെ പുരോഗതിക്ക് ബിജെപി നൽകിയ സംഭാവന പൂജ്യമാണ്. മധ്യപ്രദേശിൽ കേന്ദ്രമന്ത്രിമാരെയും സിറ്റിങ് എംപിമാരെയും സ്ഥാനാർഥിയാക്കിയതു ബിജെപി തോൽവി ഉറപ്പിച്ചതിന്റെ സൂചനയാണ്. 

അണ്ണാ ഡിഎംകെയ്ക്കു പുറമേ കൂടുതൽ സഖ്യകക്ഷികൾ എൻഡിഎ വിടും. ഏതാനും കക്ഷികൾ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആര് എവിടെ മത്സരിക്കണമെന്ന കാര്യം പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം ചർച്ച ചെയ്യുമെന്നു രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു പവൻ ഖേര മറുപടി നൽകി.

English Summary: Congress says BJP's defeat in Madhya Pradesh is certain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com