സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറി
Mail This Article
×
ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെയും ഇന്ത്യൻ സംഘടനകളുടെയും വിവരങ്ങൾ സ്വിറ്റ്സർലൻഡ് ഇന്ത്യയ്ക്കു കൈമാറി. ഇത് അഞ്ചാം തവണയാണ് അക്കൗണ്ട് വിവരങ്ങൾ സ്വിസ് ബാങ്ക് ഇന്ത്യയ്ക്കു നൽകുന്നത്.
ഇത്തരത്തിലുള്ള 36 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ 104 രാജ്യങ്ങൾക്കു കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നൂറുകണക്കിന് അക്കൗണ്ടുകളുണ്ടന്നാണ് വിവരം. ഒരാളുടെ പേരിലുള്ള ഒന്നിലേറെ അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടും.
വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരും ബിസിനസുകാരുമാണ് ഇത്തരം അക്കൗണ്ട് ഉടമകളിൽ കൂടുതൽ. കണക്കിൽപ്പെടാത്ത സ്വത്ത് കൈവശം വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കാറുണ്ട്.
English Summary:
Swiss bank account details handed over to India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.