ADVERTISEMENT

മുംബൈ ∙ ലോകമാകെ ഓഹരി വിപണികളിൽ വൻതകർച്ച. യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലെ വർധനയും ഇസ്രയേൽ – ഹമാസ് സംഘർഷം കൂടുതൽ രൂക്ഷമായേക്കുമെന്ന ഭയവുമാണു കാരണം. ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 1,000 പോയിന്റോളം ഇടിഞ്ഞു. മറ്റ് ഏഷ്യൻ വിപണികളിലും യൂറോപ്യൻ വിപണികളിലും ഗണ്യമായ ഇടിവുണ്ട്.

നിക്ഷേപകർ ഓഹരികൾ വിറ്റുമാറി പണം ട്രഷറി ബോണ്ടുകളിലേക്കു മാറ്റാനാരംഭിച്ചതും ഇസ്രയേൽ ഗാസയിൽ കരയാക്രമണം നടത്തിയതുമാണു യുഎസിലെയും മറ്റും ഓഹരി വിപണികൾക്കു കനത്ത ആഘാതമായത്. യുഎസ് നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെടുമെന്നും ക്രൂഡ് ഓയിൽ നീക്കം തടസ്സപ്പെട്ടേക്കുമെന്നുമുള്ള ഭയമാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലെ ഇടിവിനു കാരണം.

English Summary:

Sensex fell by 1000 points

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com