ADVERTISEMENT

ന്യൂഡൽഹി ∙ 2022 ൽ മാൽവെയർ ആക്രമണങ്ങളടക്കം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 13.91 ലക്ഷം സംഭവങ്ങൾ കൈകാര്യം ചെയ്തതായി ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്–ഇൻ) വാർഷിക റിപ്പോർട്ട്. സൈബർ ആക്രമണങ്ങളും വീഴ്ചകളും കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണ് സെർട്–ഇൻ. 

5 വർഷത്തിനിടെ സൈബർ സുരക്ഷാ സംഭവങ്ങൾ 668.75% വർധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ ഇത് 2.08 ലക്ഷമായിരുന്നു. എന്നാൽ 2021 നെ അപേക്ഷിച്ച് 2022 ൽ നേരിയ കുറവുണ്ട്. 

സെർട്–ഇൻ കൈകാര്യം ചെയ്ത മാൽവെയർ ആക്രമണങ്ങൾ 1,489 ആയിരുന്നത് 2022 ൽ 2,164 ആയി. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ലിങ്കുകൾ, ഇമെയിലുകൾ, ലോഗിൻ പേജുകൾ വഴിയുള്ള ഫിഷിങ് ആക്രമണം 2021 ൽ 523 ആയിരുന്നത് 1,714 ആയി. കഴിഞ്ഞ വർഷം മാത്രം ഹാക്കർമാർ 19,793 വെബ്സൈറ്റുകളാണ് ആക്രമിച്ച് വികൃതമാക്കിയത്. സൈബർ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 8.75 ലക്ഷം സംഭവങ്ങളാണ് സെർട്–ഇൻ കൈകാര്യം ചെയ്തത്. 

സൈബർ സെക്യൂരിറ്റി ഇൻസിഡന്റ്സ്

∙ 2022: 13.91 ലക്ഷം 

∙ 2021: 14.02 ലക്ഷം 

∙ 2020: 11.58 ലക്ഷം 

∙ 2019: 3.94 ലക്ഷം 

∙ 2018: 2.08 ലക്ഷം 

English Summary:

Cyber ​​attacks increases 6 times in 5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com