ADVERTISEMENT

ന്യൂഡൽഹി∙ ചൈനയിൽ കുട്ടികളിൽ ന്യുമോണിയ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശം നൽകി. പരിഭ്രമിക്കേണ്ടതില്ലെങ്കിലും തണുപ്പുകാലവും പനി പടരാനുള്ള സാധ്യതയും കണക്കിലെടുത്തു ശ്വാസകോശ രോഗങ്ങൾ നേരിടാനുള്ള തയാറെടുപ്പുകൾ വേണമെന്ന് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആരോഗ്യമന്ത്രാലയം പറഞ്ഞു.

കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസ വാക്സീനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ, സുരക്ഷാ കവചങ്ങൾ, ടെസ്റ്റിങ് കിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ പ്ലാന്റുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം. കോവിഡുമായി ബന്ധപ്പെട്ട് ഈ വർഷമാദ്യം നൽകിയ നടപടിക്രമങ്ങൾ പുതിയ സാഹചര്യത്തിൽ വിലയിരുത്തണം. കുട്ടികളിലും കൗമാരക്കാരിലുമുണ്ടാകുന്ന ശ്വാസസംബന്ധമായ രോഗങ്ങളും പനിയും നിരീക്ഷിക്കണം. സാംപിളുകൾ പരിശോധനാകേന്ദ്രങ്ങളിലേക്ക് അയയ്ക്കണം.

English Summary:

Pneumonia: Center advises preparations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com