ADVERTISEMENT

∙ പാർലമെന്റ് എത്തിക്സ് സമിതി: 47 തവണ മഹുവ മൊയ്ത്രയുടെ ലോഗിൻ വിവരങ്ങൾ ദുബായിൽ ഉപയോഗിച്ചതായി ഐടി മന്ത്രാലയം കണ്ടെത്തി. ഇതെല്ലാം ഒരേ ഐപി വിലാസത്തിൽ നിന്നാണ്. 2019 ജനുവരി ഒന്നിനും 2023 സെപ്റ്റംബർ 30നും ഇടയിൽ മഹുവ 3 തവണ യുഎഇ സന്ദർശിച്ചു. എന്നാൽ ഈ ദിവസങ്ങളിലൊന്നും ഈ ലോഗിൻ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട്, ദുബായിൽ വച്ച് മറ്റൊരാളാണ് ലോഗിൻ ഉപയോഗിച്ചത്.

∙ മഹുവ മൊയ്ത്ര: ലോഗിൻ ഐഡിയും പാസ്‌വേഡും മറ്റൊരാൾക്കു നൽകിയത് ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാനാണ്. ഒടിപി വരുന്നത് എന്റെ ഫോണിലേക്കു തന്നെയാണ്. ഞാനെവിടെയിരിക്കുന്നു എന്നതു പ്രസക്തമല്ല. എംപിമാരുടെ പിഎമാരാണ് പലപ്പോഴും ചോദ്യങ്ങൾ അപ്‍ലോഡ് ചെയ്യുന്നത്. എന്റെ സ്റ്റാഫിന് ഇംഗ്ലിഷ് അത്ര വശമില്ലാത്തതിനാൽ ഹിരാനന്ദാനിയുടെ സ്റ്റാഫിന്റെ സേവനം ഉപയോഗിച്ചു.

∙ സമിതി: പൊതുവിടത്തിൽ ലഭ്യമല്ലാത്ത പല പ്രധാനപ്പെട്ട രേഖകളും ലോഗിൻ വഴി അംഗങ്ങൾക്കു ലഭ്യമാണ്. അതീവരഹസ്യസ്വഭാവമുള്ള രേഖകൾ ചോരാനും അതുവഴി രാജ്യസുരക്ഷയ്ക്കു ഭീഷണിയാകാനും ഇടയുണ്ട്.

∙ മഹുവ: രാജ്യസുരക്ഷയ്ക്കു പ്രശ്നമാകുന്ന ഒരു ചോദ്യം പോലും അനുവദിക്കാറില്ല. പിന്നെ എങ്ങനെയാണു രാജ്യസുരക്ഷയ്ക്കു തടസ്സമുണ്ടാകുന്നത്?

∙ സമിതി: ഇന്ത്യൻ പാസ്പോർട്ട് ആണെങ്കിലും ദർശൻ ഹിരാനന്ദാനിക്ക് യുഎഇയിൽ ‘റസിഡൻസി റൈറ്റ്സ്’ ഉണ്ട്. ഹിരാനന്ദാനിയുടെ ഉറ്റബന്ധുക്കൾ പലരും വിദേശികളാണ്. വിദേശ ഏജൻസികളുടെ കയ്യിൽ രഹസ്യവിവരങ്ങൾ എത്താമെന്ന അപകടമുണ്ട്.

∙ മഹുവ: ഹിരാനന്ദാനി ഇന്ത്യക്കാരൻ തന്നെയാണ്. വിദേശികളായ ബന്ധുക്കളുള്ള എല്ലാവരെയും ഭീഷണിയായി പരിഗണിക്കുമോ? വ്യക്തിപരമായ കാര്യങ്ങളിലാണു സമിതി താൽപര്യം.

∙ സമിതി: ചോദ്യങ്ങൾക്കു പകരമായി പാരിതോഷികങ്ങളും മറ്റും സ്വീകരിച്ചതായി ജയ് ആനന്ദ് മൊഴി നൽകി.

∙ മഹുവ: എംപിയെന്ന നിലയിൽ പലരും സമ്മാനങ്ങൾ നൽകാറുണ്ട്. അത് എല്ലാ പാർട്ടികളിലുള്ളവർക്കും കിട്ടുന്നുണ്ടാകാം. പണം സ്വീകരിച്ചു എന്നതിനു തെളിവെന്താണ്? ദുബായിലും മുംബൈയിലും ഹിരാനന്ദാനിയുടെ കാറും ഡ്രൈവറുടെ സേവനവും ഉപയോഗിച്ചത് അദ്ദേഹം എന്റെ പഴയകാല സുഹൃത്തായതിനാലാണ്.

English Summary:

Arguments of the Parliamentary Ethics Committee and Mahua Moitra replies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com