ADVERTISEMENT

ശ്രീനഗർ ∙ ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധിപറയാനിരിക്കെ, കശ്മീരിൽ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത പൊലീസ്, ഇന്റലിജൻസ്, റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്തു. സുരക്ഷയ്ക്കുള്ള സമഗ്ര പദ്ധതികൾ യോഗം ചർച്ച ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള സാധ്യതകളും ചർച്ചാവിഷയമായി.

ഭരണഘടനയുടെ 370–ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനൽ കോൺഫറൻസും ജെ ആൻഡ് കെ ഹൈക്കോടതി ബാർ അസോസിയേഷനും ഉൾപ്പെടെ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.

പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കാൻ സർക്കാരിനു പുതിയൊരു കാരണം കിട്ടിയിരിക്കുകയാണെന്നും കോടതിയുടെ തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അനുകൂലമാകുമെന്നു പ്രതീക്ഷയുണ്ടെന്നും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല പറഞ്ഞു. പിഡിപി ഉൾപ്പെടെ പാർട്ടികളുടെ പ്രവർത്തകരെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിക്കുകയാണെന്നു പാർട്ടി അധ്യക്ഷയും മറ്റൊരു മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു.

English Summary:

Supreme Court verdict tomorrow regarding special status of Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com