രാഹുലിന്റെ യാത്ര; അനുമതി സുരക്ഷാ റിപ്പോർട്ടിനു ശേഷം: ബിരേൻ സിങ്

Mail This Article
×
കൊൽക്കത്ത ∙ സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നൽകുകയുള്ളുവെന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. 14ന് ഇംഫാലിൽനിന്നാണ് യാത്ര ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ളത്. മണിപ്പുരിൽ അക്രമങ്ങൾ തുടരുകയാണെന്നും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ബിരേൻ സിങ് പറഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ വെടിവയ്പ് തുടരുകയാണ്. ഭീകരരുടെ ആക്രമണം രണ്ടാം നാളും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
English Summary:
Biren Singh said that approval for Rahul Gandhi's bharat jodo nyay yathra will give only after receiving the safety report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.