ADVERTISEMENT

ന്യൂഡൽഹി ∙ ഔദ്യോഗിക വിഭാഗം ഏതെന്ന തർക്കത്തിൽ കോടതി തീർപ്പു പറയും വരെ, എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പാർട്ടി പേര് ഉപയോഗിക്കാൻ ശരദ് പവാർ പക്ഷത്തിന് സുപ്രീം കോടതിയുടെ അനുമതി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരായ ഹർജിയിൽ നോട്ടിസ് അയച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ചിഹ്നം അനുവദിച്ചു കിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശരദ് പവാർ പക്ഷത്തെ അനുവദിച്ചു. ഒരാഴ്ചയ്ക്കകം ഇതിൽ തീരുമാനമെടുക്കാൻ കമ്മിഷനോടും കോടതി നിർദേശിച്ചു. 

English Summary:

Supreme Court allows Sharad Pawar's faction to use party name NCP-Sharad Chandra Pawar till court pronounces verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com