ADVERTISEMENT

പെഷാവർ ∙ ബോളിവുഡ് ഇതിഹാസ താരമായിരുന്ന ദിലീപ്കുമാറിന്റെ പാക്കിസ്ഥാനിലെ ജന്മഗൃഹം തകർന്നു. പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺക്വയിലെ മൊഹല്ല ഖുദാദാദിലുള്ള വീട് കനത്ത മഴയെ തുടർന്നാണ് നശിച്ചത്. 1880 ൽ നിർമിച്ച ഈ വീട് സംരക്ഷിത സ്മാരകമായിരുന്നു. പുരാവസ്തു വകുപ്പിന്റെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണം. വീടുകാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു.

2014 ൽ പ്രധാനമന്ത്രി നവാസ് ഷരീഫ് ആണ് വീട് സ്മാരകമായി പ്രഖ്യാപിച്ചത്. 1922 ൽ ജനിച്ച ദിലീപ്കുമാർ (യൂസഫ് ഖാൻ) 12 വയസ്സുവരെ ഈ വീട്ടിലാണ് ജീവിച്ചത്. മുപ്പതുകളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം മുംബൈയിലേക്കു കുടിയേറി. ഈ വീടിനോട് വൈകാരിക അടുപ്പം അദ്ദേഹം സൂക്ഷിച്ചിരുന്നു. 2021 ൽ മുംബൈയിൽ അന്തരിച്ചു. 

English Summary:

Dilip Kumar's ancestral home in Pakistan damaged in recent rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com