ADVERTISEMENT

ന്യൂഡൽഹി∙ കോടതിക്കു പുറത്തു വിവാഹമോചനത്തിനു മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കിയ കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്താനുള്ള സ്ത്രീയുടെ അവകാശം സംബന്ധിച്ച ഖുൽഹ് എന്ന രീതിയാണ് 2021ൽ കേരള ഹൈക്കോടതി ശരിവച്ചത്.

കോടതിക്കു പുറത്തുള്ള വിവാഹമോചനം മുസ്‍ലിം സ്ത്രീക്കു വിലക്കുന്ന കെ.സി.മോയിൻ - നഫീസ കേസിലെ 49 വർഷം പഴക്കുമുള്ള ഉത്തരവു തിരുത്തുകയും ചെയ്തു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. എതിർകക്ഷികൾക്കു നോട്ടിസയച്ച ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് കേസ് മേയ് 17ന് വീണ്ടും പരിഗണിക്കുമെന്നറിയിച്ചു. കേരള മുസ്‍ലിം ജമാ അത്താണ് ഒരു ഹർജി നൽകിയത്. 

English Summary:

Supreme Court issued a notice on a petition challenging the Kerala High Court order stating that Muslim women have the right to divorce outside the court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com