കേജ്രിവാളിനെതിരെ വീണ്ടും ഹർജി; പിഴയിടുമെന്ന് കോടതി
![Arvind Kejriwal (File Photo: Josekutty Panackal / Manorama) അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/22/arvind-kejriwal-1.jpg?w=1120&h=583)
Mail This Article
×
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ വൻ തുക പിഴയായി ചുമത്തുമെന്നു ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. എഎപി മുൻ എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ ബെഞ്ചിലേക്കു മാറ്റി.
സമാന വിഷയങ്ങളുമായെത്തിയ 2 ഹർജികൾ കോടതി തള്ളിയിരുന്നു. ഈ ഹർജികൾ പരിഗണിച്ച ബെഞ്ച് തന്നെ പുതിയ ഹർജിയും പരിഗണിക്കുമെന്നു കാട്ടിയാണു ഹർജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് മാറ്റിയത്. നാളെ വീണ്ടും പരിഗണിക്കും.
English Summary:
Another petition against Arvind Kejriwal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.